01:16pm 08 November 2026
NEWS
പിണറായി വിജയൻ പുതിയ വാടക വീട്ടിലേക്ക് മാറുന്നു; തീരുമാനം കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണി നീളുന്ന സാഹചര്യത്തിൽ
08/11/2026  09:41 AM IST
nila
പിണറായി വിജയൻ പുതിയ വാടക വീട്ടിലേക്ക് മാറുന്നു; തീരുമാനം കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണി നീളുന്ന സാഹചര്യത്തിൽ

തിരുവനന്തപുരം: കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ വൈകുമെന്ന സാഹചര്യം കണക്കിലെടുത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ താമസസ്ഥലം മാറുന്നു. നിലവിൽ ബേക്കറി ജംക്‌ഷനിലെ വാടകവീട്ടിൽ താമസിക്കുന്ന അദ്ദേഹം ഇനി ഇടപ്പഴഞ്ഞിയിലെ മറ്റൊരു വാടകവീട്ടിലേക്ക് മാറും.

കഴിഞ്ഞ ഒക്ടോബർ 17ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലുണ്ടായ തീപിടിത്തത്തിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾക്ക് നാശനഷ്ടമുണ്ടായിരുന്നു. ഇതേത്തുടർന്ന് അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നെങ്കിലും പ്രവൃത്തികൾ പൂർത്തിയാകാൻ കൂടുതൽ സമയമെടുക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പുതിയ വാടകവീട്ടിലേക്ക് മാറാനുള്ള തീരുമാനം.

അതിനിടെ, തീപിടിത്തമുണ്ടായ കന്റോൺമെന്റ് ഹൗസ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി അറിയിച്ചുകൊണ്ട് സന്ദർശനത്തിന്റെ ദൃശ്യങ്ങൾ മന്ത്രി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img